ബംഗ്ലാദേശിൽ ആറ് അർധസൈനികർക്ക് വധശിക്ഷ

2010 ൽ ശൈഖ് ഹസീന സർക്കാർ രൂപവത്കരിച്ച ട്രൈബ്യൂണലാണ് വധശിക്ഷ വിധിച്ചത്

ധാക്ക: പാകിസ്താൻ സൈന്യവുമായി ബന്ധമുള്ള അർധസൈനിക വിഭാഗം റസാകർ ബാഹിനിയിലെ ആറ് അംഗങ്ങൾക്ക് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചു. 1971ലെ കിഴക്കൻ പാകിസ്താൻ വിമോചന യുദ്ധത്തിൽ പാക് സൈന്യവുമായി ചേർന്ന് മാനവികതക്കെതിരായ യുദ്ധം നടത്തിയെന്ന കുറ്റത്തിനാണ് വധശിക്ഷ. ജസ്റ്റിസ് മുഹമ്മദ് ഷഹീനുൽ ഇസ്‍ലാം അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

അംജദ് ഹുസൈൻ ഹൗലദാർ, സഹർ അലി സർദാർ, അത്യാർ റഹ്മാൻ, മൊടാചിം ബില്ല, കമലുദ്ദീൻ ഗോൾദാർ, നസ്റുൽ ഇസ്‍ലാം എന്നിവരാണ് പ്രതികൾ. ഇതിൽ നസ്റുൽ ഇസ്‍ലാം ഒളിവിലാണ്. കൂട്ടക്കൊല, കൊള്ളിവെപ്പ്, കൊടിയ പീഡനം എന്നീ കുറ്റകൃത്യങ്ങളിൽ പ്രതികൾ ഏർപ്പെട്ടതായി ട്രൈബ്യൂണൽ പറഞ്ഞു.

1971ലെ വിമോചന യുദ്ധത്തിൽ പാകിസ്താൻ സൈന്യവും അവരുടെ തദ്ദേശീയരായ സഹായികളും ചെയ്ത യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ 2010 ൽ ശൈഖ് ഹസീന സർക്കാർ രൂപവത്കരിച്ചതാണ് ട്രൈബ്യൂണൽ.

Tags:    
News Summary - Six paramilitary soldiers sentenced to death in Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.