കിയവ് (യുക്രെയ്ൻ): യുക്രെയ്നിലെ വടക്കുകിഴക്കൻ നഗരമായ ഖാർകിവിൽ റഷ്യ നടത്തിയ ബോംബ് ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. 55 പേർക്ക് പരിക്കേറ്റതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
കളിസ്ഥലത്ത് ബോംബ് വീണ് ഒരു കുട്ടി കൊല്ലപ്പെട്ടതായി സിറ്റി മേയർ ഇഹോർ തെരെഖോവ് പറഞ്ഞു. ബോബ് വീണതിനെ തുടർന്ന് തീപിടിത്തമുണ്ടായി 12 നിലകളുള്ള അപ്പാർട്ട്‌മെന്റിലെ മൂന്ന് പേർ മരിച്ചു.
ഒരാൾ നഗരപ്രാന്തത്തിലെ ബോംബ് സ്ഫോടനത്തിലാണ് മരിച്ചത്. പരിക്കേറ്റവരിൽ 20 പേരുടെയെങ്കിലും നില ഗുരുതരമാണെന്ന് റീജണൽ ഗവർണർ ഒലെഹ് സിനീഹുബോവ് പറഞ്ഞു. പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി കാറുകൾ കത്തിനശിച്ചു. നഗരത്തിലെ നാല് മേഖലകളിൽ ആണ് ആക്രമണം നടന്നത്. യുദ്ധത്തിലുടനീളം റഷ്യൻ ബോംബിംഗിന്റെ കേന്ദ്രമായിരുന്നു ഖാർകിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.