കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ വർണവിവേചന സമരനായകനും നൊബേൽ ജേതാവുമായ ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടുവിന് നാട് വിടചൊല്ലി. കേപ്ടൗണിലെ സെന്റ് ജോർജ് ആംഗ്ലിക്കൻ കത്തീഡ്രലിൽ ശനിയാഴ്ച നടന്ന സംസ്കാര ചടങ്ങിൽ കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പുരോഹിതന്മാരും രാഷ്ട്രീയ നേതാക്കളുമാണ് പങ്കെടുത്ത്. നമ്മുടെ പുതിയ രാഷ്ട്രത്തിന്റെ ആത്മീയ പിതാവ് എന്നാണ് പ്രസിഡന്റ് സിറിൽ റമാഫോസ ടുട്ടുവിനെ വിശേഷിപ്പിച്ചത്. നേരത്തെ, ടുട്ടുവിന്റെ മൃതദേഹവും വഹിച്ചുള്ള പേടകം കത്തീഡ്രലിലെത്തിച്ചപ്പോൾ ആബാലവൃന്ദം ജനങ്ങളാണ് തെരുവോരങ്ങളിൽ കാത്തുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.