പ്രസിഡന്റ് സിറിൽ റമാഫോസ

പ്രളയം: ന്യൂസിലാൻഡിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കേപ്പ് ടൗൺ: പ്രളയത്തെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് സിറിൽ റമാഫോസ. കഴിഞ്ഞ ഒരാഴ്ചയായി നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് സർക്കാർ നേരത്തെ 'സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റർ' പ്രഖ്യാപിച്ചിരുന്നു.

കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത് മ്പുമലംഗയെയും ഈസ്റ്റേൺ കേപ്പിനെയും ആണെന്ന് തിങ്കളാഴ്ച പ്രസിഡന്‍റിന്‍റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ഗൗട്ടെങ്, ക്വാസുലു-നടാൽ, ലിംപോപോ, നോർത്തേൺ കേപ്, നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.

കോവിഡിനെ നേരിടാൻ 2020 മാർച്ചിലും വെള്ളപ്പൊക്കമുണ്ടായപ്പോൾ 2017 ഏപ്രിലിലുമാണ്ദക്ഷിണാഫ്രിക്കയിൽ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. ഗബ്രിയേൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തെ നേരിടാൻ ന്യൂസിലാൻഡും ചൊവ്വാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - South Africa Declares Emergency Amid Severe Flooding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.