ജോഹന്നാസ്ബർഗ്: സൗത്ത് ആഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹം ചികിത്സയിലാണെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു. രാജ്യത്ത് ഒറ്റരാത്രികൊണ്ട് 37,875 പുതിയ അണുബാധകൾ രേഖപ്പെടുത്തിയ ദിവസത്തിലാണ് പ്രസിഡന്‍റ് റമാഫോസക്ക് കോവിഡ് അണുബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസത്തെ 17,154 പുതിയ കേസുകളിൽ നിന്നാണ് ഇത്രയും അധികമായി കേസുകൾ ഉയർന്നത്. പ്രസിഡന്‍റ് നല്ല മാനസികാവസ്ഥയിലാണെങ്കിലും ദക്ഷിണാഫ്രിക്കൻ നാഷനൽ ഡിഫൻസ് ഫോഴ്‌സിന്‍റെ ദക്ഷിണാഫ്രിക്കൻ മിലിട്ടറി ഹെൽത്ത് സർവീസ് അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി മൊണ്ട്‌ലി ഗുംഗുബെലെ പ്രസ്താവനയിൽ പറഞ്ഞു. പൂർണമായി വാക്സിനേഷൻ എടുത്ത പ്രസിഡന്‍റ് കേപ് ടൗണിൽ ക്വാറന്‍റീനിൽ ആണെന്നും അടുത്ത ആഴ്‌ചയിലെ പ്രസിഡന്‍റിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും ഡെപ്യൂട്ടി പ്രസിഡന്‍റ് ഡേവിഡ് മബൂസയെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഗുംഗുബെലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.