ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മുൻ ബിഷപ്പും നോബേൽ സമ്മാന ജേതാവുമായ ഡെസ്മണ്ട് ടുട്ടു(90) അന്തരിച്ചു. 1984ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ അദ്ദേഹം സമാധാനപരമായി വർണ്ണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചാണ് ലോകശ്രദ്ധ നേടിയത്.
ദീർഘകാലമായി അർബുദബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ കേപ് ടൗണിലെ ഒയാസിസ് ഫ്രെയിൽ കെയർ സെന്‍ററിലായിരുന്നു മരണം. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാംഫോസയാണ് മരണവിവരം പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കയെ വിമോചനത്തിലേക്ക് കൊണ്ടുവന്ന പോരാളിയാണ് വിടവാങ്ങിയതെന്ന് അദ്ദേഹം അനുസ്മരിച്ചു.
നൊബേൽ സമ്മാനത്തിന് പുറമെ മാനുഷിക സേവനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്‌സർ സമ്മാനം, 2005 ലെ ഗാന്ധി സമാധാന സമ്മാനം, പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം എന്നീ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. അടുത്തിടെ റോഹിങ്ക്യൻ വിഷയത്തിൽ അടക്കം അഭിപ്രായപ്രകടനവുമായി ടുട്ടു രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.