സോൾ: ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച 600 ബലൂണുകൾ പറത്തി ഉത്തര കൊറിയ. സിഗരറ്റ് കുറ്റികൾ, കാർഡ്ബോർഡ്, തുണിക്കഷണങ്ങൾ, പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയ മാലിന്യങ്ങളടങ്ങിയ ബലൂണുകളാണ് പറത്തിയത്.
സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ദക്ഷിണ കൊറിയ, പ്രതികാര നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മുതൽ 900ത്തോളം മാലിന്യ ബലൂണുകളാണ് ഉത്തര കൊറിയ പറത്തിയത്.
ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോൾ ഉൾപ്പെടെയുള്ള വടക്കൻ പ്രവിശ്യകളിലാണ് ബലൂണുകൾ പറന്നിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.