ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കഴുത്തിൽ കുത്തേറ്റു

സോൾ: ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവ് ലീ ജേയ് മ്യങ്ങിന് കഴുത്തിൽ കുത്തേറ്റു. ബുസാൻ സന്ദർശനത്തിനിടെ വിമാനത്താവളത്തിൽവെച്ച് ആക്രമിക്കപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അക്രമിയെ സംഭവ സ്ഥലത്ത് വെച്ച് തന്നെ കീഴ്പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

കഴുത്തിന്‍റെ ഇടത് ഭാഗത്താണ് കുത്തേറ്റത്. ആശുപത്രിയിൽ ചിത്സയിലുള്ള അദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല.

സംഭവത്തിന് തൊട്ട് മുമ്പ് ലീ ജേ മ്യുങ്ങ് ആൾക്കൂട്ടത്തോട് സംസാരിക്കുന്നതടക്കമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലീ നിലത്ത് കിടക്കുകയും സഹായികൾ കഴുത്തിൽ തൂവാല കൊണ്ട് അമർത്തിപ്പിടിക്കുന്നതുമായ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

അക്രമി ഓട്ടോഗ്രാഫിന് വേണ്ടിയെന്ന വ്യാജേനെ ലീയെ സമീപിക്കുകയും ആയുധം കൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നു. കഴുത്തിൽ 20 മുതൽ 30 സെന്‍റീമീറ്റർ നീളത്തിൽ മുറിവുണ്ട്.

കർശനമായ നിയമങ്ങളും പ്രധാന പരിപാടികളിൽ പൊലീസ് സുരക്ഷയുൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും ദക്ഷിണ കൊറിയയിൽ നേതാക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവാണ്.2022 ൽ ലീ ജേയ് മ്യങ്ങിന്‍റെ മുൻഗാമി സോങ്ങ് യങ്ങ് ഗില്ലും അജ്ഞാതന്‍റെ ആക്രമണം നേരിട്ടിരുന്നു.

Tags:    
News Summary - south korea's opposition leader got stabbed by unknown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.