കോവിഡി​െൻറ രണ്ടാം വ്യാപനം; സ്​പെയിനിൽ അടിയന്തരാവസ്ഥ

മാഡിഡ്ര്​: കോവിഡി​െൻറ രണ്ടാം വ്യാപനം തടയുന്നതിനായി സ്​പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പെ​ഡ്രോ സാഞ്ചസാണ്​ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്​. കാനറി ദ്വീപുകൾ ഒഴികെ മറ്റെല്ലാം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ ബാധകമാണ്​.

മെയ്​ ആദ്യവാരം വരെ അടിയന്തരാവസ്ഥ തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സ്ഥിതഗതി കൂടുതൽ രൂക്ഷമാകുകയാണ്​ അതിനാലാണ്​ കടുത്ത നടപടിയിലേക്ക്​ നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്​തതിന്​ ശേഷമായിരുന്നു പ്രഖ്യാപനം.

കോവിഡിനെ പ്രതിരോധിക്കാൻ കർഫ്യു ഏർപ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക്​ നൽകിയിട്ടുണ്ട്​. 10 ലക്ഷത്തിലേറെ​ പേർക്ക്​ ​സ്​പെയിനിൽ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. 34,752 പേർ രോഗം ബാധിച്ച്​ മരിച്ചു.

Tags:    
News Summary - Spain Declares Nationwide State Of Emergency Over Coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.