ഗോടബയ രാജ്പക്സയുൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ അനുമതി നൽകി സുപ്രീം കോടതി

കൊളംബൊ: രാജ്യത്തിന്‍റെ മുൻപ്രസിഡന്‍റ് ഗോടബയ രാജ്പക്സക്കെതിരെ തുടർ നടപടികൾക്ക് ശ്രീലങ്കൻ സുപ്രീം കോടതി അനുമതി നൽകി.

ഏഴു പതിറ്റാണ്ടുകൾക്കിടെ രാജ്യത്തെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ച തിന് അവകാശ സംഘടനയായ ട്രാൻസ്പരൻസി ഇന്റർനാഷണൽ നൽകിയ കേസിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രധാനമന്ത്രിയായിരുന്ന മഹീന്ദ രാജപക്സക്കെതിരെയും മുൻ ധനമന്ത്രിക്കെതിരെയും രണ്ട് സെൻട്രൽ ബാങ്ക് ജീവനക്കാർക്കെതിരെയും നടപടി സ്വീകരിക്കാൻ കോടതി അനുമതി നൽകിയതായും അവകാശ സംഘടന അറിയിച്ചു.

Tags:    
News Summary - Sri Lanka court allows proceedings against former president Gotabaya Rajapaksa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.