ശ്രീലങ്കയുടെ വിദേശ നാണ്യ ശേഖരം കുത്തനെ താഴേക്ക്; പ്രാദേശിക തെരഞ്ഞെടുപ്പ് മാറ്റി

കൊളംബോ: ശ്രീലങ്കയിലെ വിദേശ നാണ്യ ശേഖരം കുത്തനെ ഇടിഞ്ഞ് 50 കോടി ഡോളറിലെത്തി. തുടർന്ന് ഫണ്ടില്ലാത്തതിനാൽ മാർച്ച് ഒമ്പത് നടത്താൻ തീരുമാനിച്ച പ്രാദേശിക തെരഞ്ഞെടുപ്പ് മാറ്റി വച്ചു. മാർച്ച് മൂന്നിന് പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും.

വിവിധയിടങ്ങളിൽ നിന്നായി ലഭിച്ച 200 കോടി ഡോളറിന്റെ കരുതൽ ശേഖരം ഉണ്ടെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറയുന്നുണ്ടെങ്കിലും അതിൽ 150 കോടി ഡോളർ ബാലൻസ് ​ഓഫ് പെയ്മെന്റിന്റെ ഭാഗമായി ചൈനയിൽ നിന്നുള്ളതാണ്. അത് കർശന വ്യവസ്ഥയിൽ മാത്രം രാജ്യത്തിന് ഉപയോഗിക്കാൻ കഴിയുന്നതാണ്. ഐ.എം.എഫിൽ നിന്ന് കടാശ്വാസം നേടിയെടുക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടുമില്ല.

സാധാരണ രാജ്യങ്ങള്‍ ഐ.എം.എഫില്‍ നിന്ന് കടമെടുക്കാന്‍ ​ശ്രമിക്കില്ല. കാരണം കര്‍ശന ഉപാധികളോടെയാണ് ഐ.എം.എഫ് ഒരു രാജ്യത്തിന് കടം നല്‍കുക. ശ്രീലങ്കയുടെ മൊത്തം കടത്തില്‍ പത്ത് ശതമാനവും ചൈനയ്ക്ക് നല്‍കാനുള്ളതാണ്.

Tags:    
News Summary - Sri Lanka forex down to USD 500 million, postpones local polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.