കൊളംബോ: കലുഷിതമായ അന്തരീക്ഷം തുടരുന്ന ശ്രീലങ്കയിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ വീണ്ടും സൈന്യം വെടിയുതിർത്തു.ഇന്ധനം നിറക്കാനായി പെട്രോൾപമ്പുകളിൽ ജനങ്ങൾ മണിക്കൂറുകളോളം വരി നിൽക്കുന്നതിനിടെയുണ്ടായ പ്രക്ഷോഭത്തിന് നേർക്കാണ് സൈന്യം വെടിയുതിർത്തത്. കൊളംബോയിൽനിന്ന് 365 കിലോമീറ്റർ മാറി വിസുവമാട് എന്ന സ്ഥലത്താണ് സംഭവം.
പമ്പിൽ ഇന്ധനം തീർന്നതിനെ തുടർന്ന് വാഹനയാത്രികർ ആരംഭിച്ച പ്രതിഷേധമാണ് സംഘർഷത്തിലും വെടിവെപ്പിലും കലാശിച്ചത്. നാലു സാധാരണക്കാർക്കും മൂന്നു പട്ടാളക്കാർക്കും പരിക്കേറ്റു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന അശാന്തിക്കിടെ പ്രതിഷേധക്കാർക്കുനേരെ സൈന്യം വെടിയുതിർക്കുന്ന ആദ്യത്തെ സംഭവമാണിത്. ശനിയാഴ്ച രാത്രി ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നയിടത്തിനുനേരെ മുപ്പതോളം പേരടങ്ങുന്ന സംഘം കല്ലേറ് നടത്തുകയും സൈനികവാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തെന്ന് സൈനിക വക്താവ് നിലന്ത പ്രേമരത്നെ പറഞ്ഞു.
ഇന്ധനക്ഷാമം രൂക്ഷമായ ശ്രീലങ്കയിൽ തിരക്ക് നിയന്ത്രിക്കാൻ പെട്രോൾപമ്പുകളിൽ സൈന്യവും പൊലീസും കാവൽ നിൽക്കുകയാണ്. ഇന്ധനവിതരണം താളംതെറ്റിയതിനെ തുടർന്ന് സർക്കാർ ഓഫിസുകൾക്കും വിദ്യാലയങ്ങൾക്കും സർക്കാർ രണ്ടാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.