കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ് രേഖപ്പെടുത്തി. ഞായറാഴ്ച പൂർണ ഫലം പ്രഖ്യാപിക്കും. 2022ലെ സാമ്പത്തിക തകർച്ചയെ തുടർന്ന് അന്നത്തെ പ്രസിഡന്റ് ഗോട്ടബയ രാജപക്സ നാടുവിട്ടതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2019ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 83.72 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
ചില തമിഴ് സംഘടനകൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ജാഫ്നയിൽ ഉച്ചവരെ പോളിങ് വളരെ കുറവായിരുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 8000 പേരെയാണ് തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ നിയോഗിച്ചത്. 38 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടിയത്. സാമ്പത്തിക പ്രതിസന്ധിയിൽ വീണ ശ്രീലങ്കയെ അന്താരാഷ്ട്ര നാണയ നിധിയുടെ സഹായത്തോടെ കരകയറ്റിയെന്ന ആത്മവിശ്വാസത്തിലാണ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ ജനവിധി തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.