ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മാർക്സിസ്റ്റ് ചായ്‍വുള്ള നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് അനുകൂല നേതാവ് അനുര കുമാര ദിസായകെ മുന്നിൽ. ഇതുവരെ എണ്ണിയ വോട്ടുകളിൽ 53 ശതമാനവും നേടിയാണ് ദിസനായകെ മുന്നിൽ തുടരുന്നത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ 22 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനാത്താണ്. നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയാണ് മൂന്നാമത്.

നാഷണൽ പീപ്പിൾ പവർ സഖ്യത്തിന്റെ ഭാഗമായാണ് ദിസനായകെ മത്സരിച്ചത്. ദിസനായകെയുടെ പാർട്ടിയായ ജനത വിമുക്തി മോർച്ച മാർക്സിസ്റ്റ് ആശയ​ങ്ങളോട് പ്രതിപത്തിയുള്ളയാളാണ്. അടഞ്ഞ സമ്പദ്‍വ്യവസ്ഥ, ഭരണകൂടത്തിന്റെ ഇടപെടൽ, കുറഞ്ഞ നികുതി തുടങ്ങിയ ആശയങ്ങളാണ് അദ്ദേഹം ഉയർത്തിപിടിക്കുന്നത്.

മൂന്ന് സീറ്റ് മാത്രമാണ് ദിസനായകയുടെ പാർട്ടിക്ക് പാർലമെന്റിൽ ഉള്ളത്. മാറ്റം കൊണ്ടു വരുമെന്ന് അറിയിച്ചാണ് ദിസനായക ഈ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. ഇത് ജനങ്ങൾ അംഗീകരിച്ചുവെന്ന് വേണം ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും മനസിലാക്കാൻ.

നേരത്തെ ശ്രീ​ല​ങ്ക​യി​ൽ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70 ശ​ത​മാ​നം പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തിയിരുന്നു. 2022ലെ ​സാ​മ്പ​ത്തി​ക ​ത​ക​ർ​ച്ച​യെ​ തു​ട​ർ​ന്ന് അ​ന്ന​ത്തെ പ്ര​സി​ഡ​ന്റ് ഗോ​ട്ട​ബ​യ രാ​ജ​പ​ക്സ നാ​ടു​വി​ട്ട​തി​നു​ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. 2019ൽ ​ന​ട​ന്ന അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 83.72 ശ​ത​മാ​നം പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Tags:    
News Summary - Sri Lanka's Marxist-leaning Dissanayake in early lead to become president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.