എയർപോർട്ടിൽനിന്ന് വിമാനം മോഷ്ടിച്ച് പറന്നു; വാൾമാർട്ട് ഷോപ്പിൽ ഇടിപ്പിക്കുമെന്ന് ഭീഷണി, ഒടുവിൽ സംഭവിച്ചത്

വിമാനത്താവളത്തിൽനിന്ന് ചെറുവിമാനം മോഷ്ടിച്ച് പറന്നയാളുടെ ഭീഷണി യു.എസിനെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകൾ. വിമാനം മോഷ്ടിച്ച് പറന്നത്കൂടാതെ വാൾമാർട്ടിന്റെ ഷോപ്പിൽ ഇടിച്ചിറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ ക്രാഷ് ലാൻഡിങ് നടത്തിയ 'പൈലറ്റിനെ' പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

യുനൈറ്റഡ് സ്റ്റേറ്റ്സിലെ വടക്കുകിഴക്കൻ മിസിസിപ്പിയിലെ നഗരമായ ടുപെലോയിലെ വെസ്റ്റ് മെയിനിൽ മനപ്പൂർവം വാൾമാർട്ടിലേക്ക് ഇടിച്ചുകയറ്റുമെന്ന് ഭീഷണിപ്പെടുത്തിയ 'പൈലറ്റ്' തന്റെ വിമാനം ഇടിച്ച് ലാൻഡ് ചെയ്യുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

പൈലറ്റുമായി പൊലീസ് സംസാരിച്ചെങ്കിലും ആളെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ ഒരു വിവരവും നൽകിയില്ല. ടുപെലോ വിമാനത്താവളത്തിൽ നിന്ന് ബീച്ച്‌ക്രാഫ്റ്റ് കിംഗ് എയർ 90 എന്ന ചെറുവിമാനമാണ് പൈലറ്റ് മോഷ്ടിച്ചതെന്നാണ് റിപ്പോർട്ട്. രണ്ട് എഞ്ചിനുകളുള്ള ഒമ്പത് സീറ്റർ വിമാനമാണിത്. 

Tags:    
News Summary - Stolen US Plane Crash-Lands After Pilot Threatens To Hit Walmart Store

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.