ജനീവ: എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പുലർത്തണമെന്നാണ് യു.എൻ ആവശ്യപ്പെടുന്നതെന്ന് യു.എൻ സെക്രട്ടറി ജനറലിന്‍റെ വക്താവ് സ്റ്റീഫൻ ദുജാറിക്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി നേതാക്കളുടെ പരാമർശത്തിനെതിരെ ലോകരാജ്യങ്ങൾ രംഗത്തെത്തിയ സാഹചര്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ഞാൻ വാർത്തകൾ കണ്ടു. പക്ഷെ പരാമർശം കണ്ടിട്ടില്ല, എന്നിരിന്നാലും എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പുലർത്തണമെന്നതാണ് യു.എൻ ആവശ്യപ്പെടുന്നത്.' - സ്റ്റീഫൻ ദുജാറിക് പറഞ്ഞു.
ഒരു ടെലിവിഷൻ ചാനൽ ചർച്ചയിലാണ് നുപൂർ ശർമ മുഹമ്മദ് നബിക്കെതിരായ പരാമർശം നടത്തിയത്. കൂടാതെ ട്വിറ്ററിലൂടെ ബി.ജെ.പി ഡൽഹി മീഡിയ-ഇൻ-ചാർജ് നവീൻകുമാർ ജിൻഡാലും അധിക്ഷേപാർഹമായ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ നിരവധി രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.