അതിശൈത്യം കാരണം വിറങ്ങലിക്കുകയാണ് യു.എസ് നഗരങ്ങൾ. കനത്ത മഞ്ഞുവീഴ്ചയും വൈദ്യുതിയില്ലാത്ത അവസ്ഥയും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. സൈക്ലോൺ ബോംബ് എന്ന ശീതക്കൊടുങ്കാറ്റിന്‍റെ ഫലമായി 61 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.
യു.എസിലെ ഒരു നഗരഭാഗത്ത് കനത്ത മഞ്ഞുവീഴ്ചയിൽ മേഖലയാകെ മൂടിപ്പോകുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 48 മണിക്കൂർ നേരത്തെ ദൃശ്യങ്ങളുടെ ഒരു മിനിറ്റുള്ള ടൈംലാപ്സ് വിഡിയോയാണ് പ്രചരിക്കുന്നത്. വീടുകളും വാഹനങ്ങൾ പോകുന്ന റോഡുകളും ഉൾപ്പെടെ മഞ്ഞുവീഴ്ചയിൽ മൂടുന്നത് ദൃശ്യങ്ങളിൽ കാണാം.
സൈക്ലോൺ ബോംബ് എന്ന ശീതക്കൊടുങ്കാറ്റിന്റെ ദുരിതത്തിലാണ് യു.എസ്. ചിലയിടങ്ങളിൽ താപനില മൈനസ് അഞ്ച് ഡിഗ്രി സെൽഷ്യസിന് താഴെയാണ്. നാലുലക്ഷത്തോളം ആളുകളെ ബാധിച്ചു. 81,000 ത്തിലധികം ആളുകൾ ഇപ്പോഴും അഭയകേന്ദ്രങ്ങളിലാണ്. റോഡുകളും വീടിന്റെ വാതിലുകളും മഞ്ഞുമൂടി നിരവധിപേർ വാഹനങ്ങളിലും വീടുകളിലും കുടുങ്ങിക്കിടക്കുകയാണ്. കാറുകൾ തോറും രക്ഷപ്പെട്ടവർക്കായി ഉദ്യോഗസ്ഥർ തിരയുകയാണ്. ന്യൂയോര്‍ക്കില്‍ ബഫല്ലോ നഗരത്തിൽ ഹിമപാതത്തില്‍ 30ലേറെ പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.