ഖർത്തൂം: സുഡാനിൽ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്ന അർധ സൈനിക വിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ മരണം 413 ആയതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിൽ 3500ലേറെ പേർക്ക് പരിക്കേറ്റു.
ഏറ്റുമുട്ടൽ ആരംഭിച്ചതിനുശേഷം ആദ്യമായി സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ ജനങ്ങളെ അഭിസംബോധന ചെയ്തു. ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എഫുമായി ഒത്തുതീർപ്പിനില്ലെന്നും കീഴടങ്ങൽ മാത്രമാണ് അവർക്ക് മുന്നിലുള്ള വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ അടിയന്തര മാനുഷിക ആവശ്യങ്ങൾക്ക് സുരക്ഷിത പാത ഒരുക്കാൻ 72 മണിക്കൂർ വെടിനിർത്തലിന് സന്നദ്ധമാണെന്ന് ആർ.എസ്.എഫ് വ്യക്തമാക്കി. ഖർത്തൂമിലും സമീപ നഗരങ്ങളിലും വെള്ളിയാഴ്ചയും വെടിവെപ്പുണ്ടായി.
രാജ്യത്തെ മാനുഷിക സാഹചര്യം വളരെ മോശമാണ്. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞു. മരുന്നിനും ഭക്ഷണ സാധനങ്ങൾക്കും ക്ഷാമമുണ്ട്. പോരാട്ടം കാരണം 13 ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾ പൗരന്മാരെ സുഡാനിൽനിന്ന് രക്ഷിച്ചുകൊണ്ടുവരാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.