കൊളംബോ: ജനം തെരുവുവിപ്ലവത്തിലൂടെ പുറത്താക്കിയ മുൻ പ്രസിഡന്റ് ഗോടബയ രാജപക്സക്കെതിരെ നടപടികൾക്ക് അനുമതി നൽകി ശ്രീലങ്ക സുപ്രീംകോടതി. ഗോടബയക്കു പുറമെ മുൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സ, മുൻ ധനമന്ത്രി, സെൻട്രൽ ബാങ്ക് ഗവർണർമാർ എന്നിവർക്കെതിരെയും നടപടിയാകാമെന്ന് പരമോന്നത കോടതി വ്യക്തമാക്കി.
പതിറ്റാണ്ടുകൾക്കിടെ രാജ്യം പതിച്ച വൻ സാമ്പത്തിക ദുരന്തത്തിന് ഭരണകൂടം ഉത്തരവാദികളാണെന്ന് കാണിച്ച് മനുഷ്യാവകാശ സംഘടന ട്രാൻസ്പരൻസ് ഇന്റർനാഷനൽ സമർപ്പിച്ച പരാതിയിലാണ് അനുമതി. തുല്യതയില്ലാത്ത സാമ്പത്തികദുരന്തം വേട്ടയാടുന്ന രാജ്യം ഇപ്പോഴും കരകയറിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.