സ്വീഡൻ, ഫിൻലൻഡ് നാറ്റോ അംഗത്വം; ഉർദുഗാനുമായി ചർച്ച നടത്തി

ബ്രസൽസ്: സ്വീഡൻ, ഫിൻലൻഡ് രാജ്യങ്ങളുടെ നാറ്റോ അംഗത്വത്തിലെ എതിർപ്പ് മറികടക്കാൻ തുർക്കി പ്രസിഡന്റ് ഉർദുഗാനുമായി ചർച്ച നടത്തി നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ്. ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിനുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് സ്റ്റോൾട്ടൻബർഗ് ഉർദുഗാനുമായി ഫോണിലൂടെ ചർച്ച നടത്തിയത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശം മേഖലയിൽ ഭീഷണി ഉയർത്തിയതോടെയാണ് സ്വീഡനും ഫിൻലൻഡും നാറ്റോ അംഗത്വത്തിന് അപേക്ഷ നൽകിയത്. ഇതിനെ തുർക്കി കടുത്ത രീതിയിൽ എതിർത്തിരുന്നു.

Tags:    
News Summary - Sweden, Finland join NATO; Talks were held with Erdogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.