മഗ്​ദലീന ആൻഡേഴ്​സൺ സ്വീഡ​െൻറ ആദ്യ വനിത പ്രധാനമന്ത്രി

സ്​റ്റോക്​ഹോം: സോഷ്യൽ ഡെമോക്രാറ്റ്​ നേതാവ്​ മഗ്​ദലീന ആൻഡേഴ്​സണെ സ്വീഡ​െൻറ ആദ്യ വനിത പ്രധാനമന്ത്രിയായി പാർലമെൻറ്​ അംഗീകരിച്ചു. ഈ മാസാദ്യമാണ്​ 54കാരിയായ മഗ്​ദലീന സോഷ്യൽ ഡെമോക്രാറ്റ്​ പാർട്ടിയുടെ തലപ്പത്തെത്തിയത്​. പാർലമെൻറ്​ വോ​ട്ടെടുപ്പിൽ 117 അംഗങ്ങൾ മഗ്​ദലീനയെ അനുകൂലിച്ചു. 174 പേർ എതിർത്ത്​ വോട്ട്​ ചെയ്​തു.

സ്വീഡനിലെ ഭരണസ​മ്പ്രദായമനുസരിച്ച്​ പ്രധാനമന്ത്രി സ്​ഥാനാർഥിക്ക്​ പാർലമെൻറി​െൻറ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ആവശ്യമില്ല. ധനകാര്യമന്ത്രിയായി പ്രവർത്തിച്ചുവരുകയാണ്​. വെള്ളിയാഴ്​ച കാൾ XVI ഗുസ്​താഫ്​ രാജാവുമായി നടക്കുന്ന കൂടിക്കാഴ്​ചയിൽ ഔദ്യോഗികമായി ചുമതലയേൽക്കും.

Tags:    
News Summary - Sweden's parliament approves first female prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.