തായ്പേയ്: ചൈനയുടെ സമ്മർദങ്ങൾക്കു കീഴടങ്ങില്ലെന്നും ഏതറ്റംവരെയും പൊരുതുമെന്നും തായ്വാൻ പ്രസിഡൻറ് സായ് ഇങ് വെൻ. എന്നാൽ, തിടുക്കപ്പെട്ട് നടപടികൾക്കില്ല. ചൈനയുടെ വലിയ സമ്മർദങ്ങൾക്കിടയിലും വലിയ കാര്യങ്ങളാണ് രാജ്യം നേടിയെടുത്തത് -അവർ പറഞ്ഞു.
ദേശീയദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു തായ് ഇങ് വെൻ. തായ്വാനെ ചൈനയോട് കൂട്ടിച്ചേർക്കുമെന്ന് കഴിഞ്ഞദിവസം ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് പ്രഖ്യാപിച്ചിരുന്നു. ഇതിനു മറുപടിയായാണ് തായ് ഇങ് വെന്നിെൻറ പ്രസ്താവന. തായ്വാൻ സ്വയംഭരണ രാഷ്ട്രമാണെങ്കിലും വേറിട്ടുപോയ പ്രവിശ്യയായാണ് ചൈന കാണുന്നത്. അടുത്തിടെ, തായ്വാൻ വ്യോമപരിധിയിലൂടെ നിരവധി യുദ്ധവിമാനങ്ങൾ പറത്തി ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു.
തായ്വാൻ കടലിടുക്കിൽ ഇപ്പോൾ ഉയർന്നുവന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് സായ് ഇങ് വെന്നിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.