തായ്‍വാനീ കോടിപതിയുടെ മകൻ മരിച്ചനിലയിൽ; മരണം മറ്റൊരു യുവാവിനെ വിവാഹം ചെയ്ത് രണ്ടു മണിക്കൂറിനകം

തായ്പേയ്: ദശലക്ഷക്കണക്കിന് ഡോളർ പാരമ്പര്യസ്വത്ത് ലഭിച്ച 18 കാരനായ തായ്‌വാൻ യുവാവിനെ മരിച്ച നലയിൽ കണ്ടെത്തി. രണ്ടു തവണ മാത്രം കണ്ട് പരിചയമുള്ള മറ്റൊരു യുവാവിനെ വിവാഹം ചെയ്ത് രണ്ടു മണിക്കൂറിനകമായിരുന്നു മരണം. ലായ് എന്ന് പേരുള്ള യുവാവിന് മരണത്തിന് തൊട്ടുമുമ്പ് പിതാവിൽ നിന്ന് 134 കോടി രൂപ മൂല്യമുള്ള സ്വത്ത് ലഭിച്ചിരുന്നു. ലായുടെ കോടിപതിയാ പിതാവ് ഏപ്രിൽ മാസമാണ് മരിച്ചത്. തുടർന്നാണ് പാരമ്പര്യ സ്വത്ത് ലായ്ക്ക് ലഭിച്ചത്.

മെയ് 4 നാണ് 18 കാരനായ വിദ്യാർഥിയെ 10 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് രണ്ടു മണിക്കൂർ മുമ്പായിരുന്നു സിയ എന്ന യുവാവുമായി ലായുടെ വിവാഹം രജ്സ്റ്റർ ചെയ്തത്. മരണ സമയത്ത് സിയയും ഇത് കെട്ടിടത്തിൽ ഉണ്ടായിരുന്നതായി കണ്ടെത്തി.

കഴിഞ്ഞ ദിവസം മാതാവ് അഭിഭാഷകനുമൊത്ത് വാർത്താസമ്മേളനം നടത്തിയപ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത്. മകന്‍റെ മരണം കൊലപാതകമാണെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുയാണെന്നും മതാവ് ഷെൻ ആരോപിച്ചു. മകന് പിതാവിൽ നിന്നു ലഭിച്ച സ്വത്ത് തട്ടിയെടുക്കാനാണ് അവരെ കൊലപ്പെടുത്തിയതെന്നും അവർ ആരോപിച്ചു. ലായുടെ പിതാവിന്‍റെ റിയൽ എസ്റ്റേറ്റ് ഏജന്റുമാരായിരുന്നു സിയയും പിതാവും. തായ്‍വാനിൽ സ്വവർഗ വിവാഹം നിയമപരമാണ്. സാധാരണ വിവാഹത്തിലെന്ന പോലെ എല്ലാ നിയമപരമായ അവകാശങ്ങളും സ്വവർഗ വിവാഹിതർക്കും ലഭിക്കും.

Tags:    
News Summary - Taiwanese Millionaire Heir, 18, Found Dead 2 Hours After Marrying Man He Just Met

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.