കാബൂൾ: ഹൈസ്കൂൾ ഗ്രാജ്വേഷൻ പരീക്ഷയെഴുതാൻ പെൺകുട്ടികൾക്ക് അനുമതി നൽകുമെന്ന് താലിബാൻ. അഫ്ഗാനിലെ 31 പ്രവിശ്യകളിൽ ശൈത്യകാല അവധി ആരംഭിക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, എത്ര കുട്ടികൾ പരീക്ഷ എഴുതുമെന്നതു സംബന്ധിച്ച് വ്യക്തതയില്ല. കഴിഞ്ഞ വർഷം താലിബാൻ അഫ്ഗാനിൽ അധികാരത്തിലെത്തിയശേഷം കൗമാരക്കാരികളെ ക്ലാസ് മുറികളിൽനിന്ന് വിലക്കിയിരുന്നു.
ബുധനാഴ്ച പരീക്ഷ ആരംഭിച്ചതായി കാബൂൾ എജുക്കേഷൻ വകുപ്പ് മേധാവി ഇഹ്സാനുല്ല കിതാബ് പറഞ്ഞു. അതേസമയം, ഒരു വർഷം മുഴുവൻ ആശങ്കയിൽ കഴിഞ്ഞശേഷം ടെക്സ്റ്റ് ബുക്കിന്റെ ഒരു പേജ് പോലും വായിക്കാൻ കഴിയാതെ എങ്ങനെ പരീക്ഷയെഴുതുമെന്ന് കാബൂൾ സ്വദേശിനിയും 12ാം ക്ലാസ് വിദ്യാർഥിനിയുമായ നജേല ചോദിച്ചു. 12ാം ക്ലാസ് വിദ്യാർഥിനികൾക്ക് 14 പരീക്ഷകൾക്കായി ഒരു ദിവസമാണ് അനുവദിച്ചതെന്നും ഓരോ വിഷയത്തിലും 10 ചോദ്യങ്ങൾ വീതമാണുള്ളതെന്നും കാബൂൾ ഹൈസ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.