കാബൂൾ: അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കണമെന്ന അഭ്യർഥനയുമായി താലിബാൻ. കാബൂൾ വിമാനത്താവളത്തിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായും താലിബാൻ വക്താവ് അബ്ദുൽ ഖഹർ ബൽഖി അറിയിച്ചു.
വിമാനത്താവളം ആഭ്യന്തര, അന്തർദേശീയ സർവീസുകൾക്കായി സജ്ജമാണ്. സർവീസുകൾ നടത്തുന്നതിന് സർക്കാറിന്റെ പൂർണസഹകരണമുണ്ടാകുമെന്നും അബ്ദുൽ ഖഹർ ബൽഖി കൂട്ടിച്ചേർത്തു.
തകരാറിലായിരുന്ന വിമാനത്താവളം ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക സംഘങ്ങളുടെ സഹായത്തോടെയാണ് വീണ്ടും തുറന്നത്. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് ഉൾപ്പെടെയുള്ള ചില എയർലൈനുകൾ പരിമിതമായ സർവിസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.