കാബൂള്‍: അഫ്ഗാനിസ്താനിലെ വനിത ജൂനിയര്‍ ദേശീയ വോളിബോള്‍ ടീം അംഗത്തെ താലിബാന് തലയറുത്ത് കൊന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്ഡിപ്പെന്ഡൻറിന് നല്കിയ അഭിമുഖത്തില്‍ വോളിബോള്‍ ടീമിെൻറ പരിശീലകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെഹ്ജബിന്‍ ഹക്കീമി എന്ന യുവതാരത്തെയാണ് താലിബാന് ക്രൂരമായി കൊലപ്പെടുത്തിയത്.
ഈ മാസം ആദ്യമാണ് സംഭവം നടന്നത്. കൊലപാതകം പുറത്തുപറയരുതെന്ന് താരത്തിെൻറ കുടുംബത്തെ താലിബാന് ഭീഷണിപ്പെടുത്തിയതായും പരിശീലക പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മെഹ്ജബിെൻറ അറ്റുപോയ തലയുടെയും രക്തക്കറയുള്ള കഴുത്തിെൻറയും ചിത്രം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകെൻറ വെളിപ്പെടുത്തല്‍.
മുൻ സർക്കാരിെൻറ കാലത്ത് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിലെ മികച്ച താരമായിരുന്നു മെഹ്ജബിന്‍. താലിബാന് അഫ്ഗാന് ഭരണം പിടിച്ചെടുക്കുന്നതിന് മുമ്പ് രണ്ട് താരങ്ങള്‍ക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുള്ളൂവെന്നും ബാക്കിയുള്ളവരെല്ലാം ഒളിവിലാണെന്നും പരിശീലകന് പറയുന്നു.കഴിഞ്ഞാഴ്ച ദേശീയ ഫുട്ബോൾ ടീം അംഗങ്ങളടക്കം നൂറോളം വനിത ഫുട്ബോൾ താരങ്ങളെയും കുടുംബത്തെയും ഖത്തറും ഫിഫയും ചേർന്ന് അഫ്ഗാനിൽ നിന്ന് ഒഴിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.