അഫ്​ഗാനി​ലെ തന്ത്രപ്രധാന നഗരങ്ങൾ താലിബാൻ പിടിച്ചെടുത്തു

കാബൂൾ: യു.എസ്​-നാറ്റോ സഖ്യം സമ്പൂർണപിൻമാറ്റത്തിനായുള്ള നടപടികൾ പൂർത്തിയാക്കാൻ ഒരുങ്ങവെ, വടക്കൻ അഫ്​ഗാനിസ്​താനിലെ തന്ത്രപ്രധാന പ്രവിശ്യകൾ താലിബാൻ പിടിച്ചെടുത്തു. ബഡക്​ഷാൻ, കാന്തഹാർ പ്രവിശ്യകളാണ്​ താലിബാൻ പിടിച്ചെടുത്തത്​.

ഏറ്റുമുട്ടലിൽ പരാജയപ്പെട്ട സർക്കാർ സൈന്യം അയൽരാജ്യമായ തജികിസ്​താനിൽ അഭയം തേടിയതായാണ്​​ റിപ്പോർട്ട്​. ഏറ്റുമുട്ടലിൽ താലിബാൻ മുന്നേറുകയാണെന്നു കണ്ടപ്പോൾ, 300 ലേറെ സൈനികരാണ്​ ബഡക്​ഷാൻ അതിർത്തി കടന്ന്​ തജികിസ്​താനിലെത്തിയത്​.

മാനുഷിക പരിഗണനവെച്ചാണ്​ അയൽരാജ്യത്തുനിന്നുള്ള സൈനികരെ അതിർത്തി കടക്കാൻ അനുവദിച്ചതെന്ന്​​ തജികിസ്​താൻ വ്യക്തമാക്കി. നിലവിൽ അഫ്​ഗാനിലെ 421 ജില്ലകൾ താലിബാ​െൻറ നിയന്ത്രണത്തിലാണ്​.

Tags:    
News Summary - Taliban captures several districts in Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.