കാബൂൾ: അഫ്ഗാനിൽ ആക്രമണം ശക്തമാക്കി താലിബാൻ. കാന്തഹാറിലെ വിമാനത്താവളം കേന്ദ്രീകരിച്ച് താലിബാൻ നടത്തിയ റോക്കറ്റാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ആക്രമണത്തെ തുടർന്ന് ഞായറാഴ്ച പുലർച്ച കാന്തഹാറിൽനിന്നുള്ള വിമാന സർവിസുകൾ നിർത്തിവെച്ചു. റോക്കറ്റാക്രമണത്തിൽ വിമാനത്താവളത്തിലെ റൺവേ പൂർണമായി തകർന്നതായി വിമാനത്താവള മേധാവി മസൂദ് പഷ്തൂൺ അറിയിച്ചു.
കാന്തഹാർ വിമാനത്താവളം കേന്ദ്രീകരിച്ച് ശത്രുക്കൾ തങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തുന്നതിനാലാണ് റോക്കറ്റാക്രമണം നടത്തിയതെന്നാണ് താലിബാെൻറ ന്യായീകരണം.
കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനിലെ യു.എൻ ഓഫിസിനു നേരെയും താലിബാൻ ആക്രമണം നടത്തിയിരുന്നു. സുരക്ഷ ജീവനക്കാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അഫ്ഗാനിലെ താലിബാൻ ആക്രമണത്തിൽ 2400ലേറെ തദ്ദേശവാസികൾ കൊല്ലപ്പെട്ടെന്നാണ് യു.എൻ റിപ്പോർട്ട്. മേയ് മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടത്. കാന്തഹാർ ഉൾപ്പെടെ പ്രദേശങ്ങളിൽ താലിബാൻ പിടിമുറക്കിയ സാഹചര്യത്തിൽ ആയിരങ്ങളാണ് കുടുംബത്തോടെ പലായനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.