വനിത പൊലീസ്​ ഓഫിസറെ താലിബാൻ വെടിവെച്ചുകൊന്നെന്ന്​ കുടുംബം

കാബൂൾ: അഫ്​ഗാനിസ്​താനിലെ ഘോർ പ്രവിശ്യയിൽ വനിത പൊലീസ്​ ഓഫിസറെ താലിബാൻ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്​. ഘോറി​‍െൻറ തലസ്ഥാനമായ ഫിറോസ്​കോഹിലാണ്​, ബാനു നെഗർ എന്ന പൊലീസ്​ ഓഫിസറെ കുടുംബവീട്ടിൽവെച്ച്​ വധിച്ചതെന്ന്​ ബന്ധുക്കളെ ഉദ്ധരിച്ച്​ ബി.ബി.സി റിപ്പോർട്ട്​ ചെയ്​തു. കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകമെന്നും ബന്ധുക്കൾ പറഞ്ഞു. 

സംഭവം സംബന്ധിച്ച്​ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ​നെഗർ എട്ടു മാസം ഗർഭിണിയായിരുന്നുവെന്നും മൃതദേഹത്തി​‍െൻറ മുഖം കൊലയാളികൾ വികൃതമാക്കിയെന്നും ബന്ധുക്കൾ പറഞ്ഞു. പ്രാദേശിക ജയിലിൽ ജോലി ചെയ്​തിരുന്ന നെഗറിനെ തേടി ശനിയാഴ്​ച മൂന്നു തോക്കുധാരികൾ എത്തിയെന്നും ബന്ധുക്കളുടെ മുന്നിൽവെച്ച്​ അവർക്കുനേരെ വെടിയുതിർത്തുവെന്നും റിപ്പോർട്ട്​ പറയുന്നു. 

എന്നാൽ സംഭവം നിഷേധിച്ച്​ താലിബാൻ രംഗത്തെത്തി. ''ഞങ്ങൾ​ സംഭവത്തെക്കുറിച്ച്​ അന്വേഷിക്കുന്നുണ്ട്​. താലിബാനല്ല​ കൊലപാതകത്തിന്​ പിന്നിൽ​. അന്വേഷണം പുരോഗമിക്കുകയാണ്​. കഴിഞ്ഞ ഭരണകൂടത്തിൽ ജോലിചെയ്​തവരോട്​ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്ന്​ ഞങ്ങൾ പറഞ്ഞതാണ്​. ഈ കൊലപാതകം വ്യക്തിഗത വിരോധം മൂലമാകാം'' -താലിബാൻ വക്താവ്​ സബിയുല്ലാഹ്​ മുജാഹിദ്​ ബി.ബി.സിയോട്​ പ്രതികരിച്ചു. 

Tags:    
News Summary - Taliban kill policewoman in front of kids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.