കാബൂൾ: അഫ്ഗാനിലെ ഗോത്രവർഗവിഭാഗമായ ഹസാര സമൂഹത്തിലെ 13 പേരെ താലിബാൻ വധിച്ചതായി ആംനസ്റ്റി ഇൻറർനാഷനൽ. ഇതിൽ17 വയസ്സുള്ള പെൺകുട്ടിയുമുൾപ്പെടുന്നു. അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ ഖിദ്ർ ജില്ലയിൽ സൈന്യത്തിനുനേരെ നടന്ന ആക്രമണത്തിലാണ് ദാരുണ സംഭവമെന്നും ആനംസ്റ്റി ഇൻറർനാഷനലിെൻറ റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ട 11 സൈനികരും ഹസാര വിഭാഗക്കാരാണ്. മാസൂമ എന്നാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേര്.
ജില്ലയിൽനിന്ന് പലായനം ചെയ്ത സൈനികർക്കുനേരെ താലിബാൻ നടത്തിയ ആക്രമണത്തിലാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ പ്രായം 26നും 46നുമിടയിലാ.
ഏറ്റുമുട്ടലിനിടെ മറ്റൊരു തദ്ദേശവാസിയും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.