ചെന്നൈ: യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർഥി നാട്ടിലേക്ക് മടങ്ങുമെന്ന് കുടുംബം. കോയമ്പത്തൂർ തുടിയല്ലൂർ സുബ്രമണ്യംപാളയം സ്വദേശിയായ സായ് നികേഷ് എന്ന 21കാരനാണ് സൈന്യത്തിന്റെ ഭാഗമായത്. യുക്രെയ്ൻ ഖാർകിവിലെ കാർഗോ നാഷനൽ എയ്റോസ്പേസ് യൂനിവേഴ്സിറ്റിയിൽ എയ്റോസ്പേസ് എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിയായ സായ്നികേഷ് ജോർജിയ നാഷനൽ ലെജിയൻ അർധസൈനിക വിഭാഗത്തിൽ പ്രവർത്തിക്കുന്നത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
സൈനിക സേവനം ഉപേക്ഷിച്ച് നാട്ടിലെത്തണമെന്ന് കുടുംബാംഗങ്ങൾ കടുത്ത സമ്മർദം ചെലുത്തിയ സാഹചര്യത്തിലാണ് സായ്നികേഷ് നാട്ടിലേക്ക് മടങ്ങാൻ സമ്മതിച്ചതെന്ന് പിതാവ് രവിചന്ദ്രൻ അറിയിച്ചു. വിവരം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെയും യുക്രെയ്നിലെ ഇന്ത്യൻ എംബസിയെയും ധരിപ്പിച്ചിട്ടുണ്ട്. ക്ഷമയോടെ കാത്തിരിക്കണമെന്നും സായ് നികേഷിനെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിന് നടപടി സ്വീകരിച്ചതായുമാണ് എംബസി അധികൃതർ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.