റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സേനയുടെ ക്രൂരത തുടരുന്നു. വ്യാഴാഴ്ച അഭയാർഥി ക്യാമ്പിലെത്തിയ ഇസ്രായേൽ സൈന്യം അധ്യാപകൻ അടക്കം രണ്ടു പേരെ വെടിവെച്ചുകൊന്നു.
ജവാദ് ബവഖ്ന (57), ആദം ജബരിൻ (28) എന്നിവരാണ് കൊലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജവാദ് സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. ഫലസ്തീൻ അതോറിറ്റിയെ നയിക്കുന്ന ഫതഹ് പാർട്ടിയുടെ സായുധ വിഭാഗമായ അൽഅഖ്സ അംഗമാണ് ആദം.
ആദം ജബരിന്‍ പ്രഥമ ശുശ്രൂഷ നൽകുന്നതിനിടെയാണ് ജവാദിനെ വെടിവെച്ചുകൊന്നത്. ഈ വർഷം ആരംഭിച്ച് 19 ദിവസമായപ്പോഴേക്കും വെസ്റ്റ് ബാങ്കിൽ 17 ഫലസ്തീനികളെയാണ് ഇസ്രായേൽ സേന വെടിവെച്ചുകൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.