വാഷിങ്ടൺ: യു.എസിൽ കോവിഡ് രോഗി വിമാനയാത്രക്കിടെ മരണപ്പെട്ടു. ജൂലൈയിലാണ് മരണം സംഭവിച്ചതെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. സ്പിരിറ്റ് എയർലൈൻസിെൻറ വിമാനത്തിൽ ലാസ്വേഗാസിൽ നിന്ന് ഡള്ളാസിലേക്ക് യാത്രതിരിച്ച സ്ത്രീയാണ് മരിച്ചത്.
ജൂലൈ 24ന് ഡള്ളാസ് വിമാനത്താവളത്തിലേക്കുള്ള വിമാനം അൽബുക്വുറേക്കുവിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. യാത്രക്കാരിലൊരാളായ സ്ത്രീക്ക് ബോധക്ഷയമുണ്ടായതിനെ തുടർന്നാണ് വിമാനം വഴിതിരിച്ച് വിട്ടത്. ബോധക്ഷയമുണ്ടായ സ്ത്രീക്ക് വിമാനജീവനക്കാർ സി.പി.ആർ ഉൾപ്പടെ നൽകിയെങ്കിലും ജീവൻരക്ഷിക്കാനായില്ല. തുടർന്ന് അൽബുക്വുറേക്കു വിമാനത്താവളത്തിലെത്തിച്ച് ഇവരുടെ മരണം സ്ഥിരീകരിച്ചു. അന്ന് മരണപ്പെട്ട സ്ത്രീക്ക് കോവിഡുണ്ടായിരുന്നുവെന്ന വിവരം വിമാനത്താവള അധികൃതരാണ് ഇപ്പോൾ വെളിപ്പെടുത്തിയത്.
ഇതിന് ശേഷം ഇവരുടെ മരണത്തിൽ അന്വേഷണം നടത്തുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് ഇവരുടെ മരണകാരണം കോവിഡ് 19 ആണെന്ന് കണ്ടെത്തിയത്. അതേസമയം, വിമാനത്തിൽ ശാരീരിക അസ്വസ്ഥതയുണ്ടായ സ്ത്രീക്ക് കോവിഡുണ്ടെന്ന വിവരം വിമാന കമ്പനി പോലും അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. പക്ഷേ സംഭവം പുറത്തറഞ്ഞതിന് ശേഷം വിമാനത്തിൽ യാത്രക്കാർക്കുള്ള എല്ലാ സുരക്ഷിതത്വവും പാലിച്ചാണ് സർവീസ് നടത്തുന്നതെന്നാണ് ഇപ്പോഴും സ്പിരിറ്റ് എയർലൈൻസ് വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.