ബർലിൻ: ജർമനിയിലെ ഹാംബർഗ് വിമാനത്താവള റൺവേയിലേക്ക് കാർ ഓടിച്ചുകയറ്റിയ തോക്കുധാരിയെ അറസ്റ്റ് ചെയ്തു. 18 മണിക്കൂർ വിമാന സർവീസ് തടസ്സപ്പെട്ടതിന് ശേഷമാണ് അറസ്റ്റ്. നാലുവയസ്സുള്ള മകളുമായാണ് ഇയാൾ റൺവേയിലേക്ക് കയറിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിയും ഭാര്യയും തമ്മിൽ കുട്ടിയുടെ അവകാശം സംബന്ധിച്ച് തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടിക്ക് അപകടം സംഭവിക്കാതിരിക്കാൻ ജാഗ്രതയോടെയാണ് അധികൃതർ ഇടപെട്ടത്. മനഃശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെ ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. വൻ സുരക്ഷാ സന്നാഹവും നിലയുറപ്പിച്ചിരുന്നു. കുട്ടി സുരക്ഷിതയാണ്. രണ്ടു തവണ ഇയാൾ ആകാശത്തേക്ക് വെടിവെക്കുകയും കുപ്പിയിൽ തീ നിറച്ച് പുറത്തേക്കെറിയുകയും ചെയ്തിരുന്നു. തുർക്കിഷ് എയർലൈൻ വിമാനത്തിന് സമീപമാണ് ഇയാൾ കാർ നിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.