വാഷിങ്ടൺ: അമേരിക്കയിലെ ഉന്നത പദവികളിലേക്കുള്ള യാത്രകളിൽ ഇന്ത്യൻ പൈതൃകത്തെ ഒപ്പം കൂട്ടിയ ചരിത്രമാണ് കമല ഹാരിസിേൻറത്. അമ്മവഴിയിലെ തമിഴ് പൈതൃകം അഭിമാനമായാണ് കാണുന്നത്. ജനിച്ചതും വളർന്നതും അമേരിക്കയിലാണെങ്കിലും ഇഡലിയും സാമ്പാറും ഇഷ്ട വിഭവമാണ്.
ഏഴാം വയസ്സിൽ അച്ഛനും അമ്മയും വേർപിരിഞ്ഞേപ്പാൾ, മാതാവ് ശ്യാമളക്കൊപ്പമായിരുന്നു കമലയും സഹോദരിയും ഹിലരി ക്ലിൻറെൻറ ഉപദേശകയുമായ മായയും. ശ്യാമളയുടെ മകളാണ് എന്ന് പറയുന്നതിനേക്കാൾ അഭിമാനം വേറൊന്നിനുമില്ലെന്ന് ഒരു അഭിമുഖത്തിൽ കമല വ്യക്തമാക്കുകയും ചെയ്തു. ഉപരിപഠനത്തിന് 19ാം വയസ്സിൽ തമിഴ്നാട്ടിൽനിന്ന് അമേരിക്കയിലെത്തിയ ശ്യാമള, സ്തനാർബുദത്തിലാണ് ഗേവഷണം നടത്തിയത്.
കമലയും മായയും ഇടക്കിടെ തമിഴ്നാട്ടിലെത്തി ബന്ധുക്കളെ കാണാറുണ്ടായിരുന്നു. സാൻഫ്രാൻസിസ്കോയിലെ ഡിസ്ട്രിക്ട് അറ്റോണിയായി െതരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത കമല ഹാരിസായിരുന്നു. കാലിഫോർണിയയിലെ ആദ്യ വനിത അറ്റോണി ജനറലും കമല തന്നെ. 'പെൺ ബറാക്ക് ഒബാമ' എന്ന് ആരാധകർ വിളിക്കുന്ന കമല ആദ്യമായി വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ എന്ന പദവിക്കുകൂടി അർഹയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.