മഞ്ഞുവീഴ്ച തുടരുന്നു; ന്യൂയോർക്കിൽ മാത്രം 28 മരണം

ന്യൂയോർക്ക്: ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചക്കും ശീതക്കാറ്റിനും ചെറിയ ശമനമുണ്ടായെങ്കിലും ജനങ്ങളുടെ ദുരിതം തുടരുന്നു. ന്യൂയോർക്കിലെ ബഫലോ നഗരം മാത്രമുൾക്കൊള്ളുന്ന എറീ കൗണ്ടിയിൽ 28 പേരാണ് മരിച്ചത്. അമേരിക്കയിൽ 56 പേരാണ് മഞ്ഞുവീഴ്ചയും തുടർന്നുള്ള അപകടങ്ങളും കാരണം മരിച്ചത്. ബഫലോ സിറ്റിയിൽ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയവർ തണുത്തുവിറച്ചു മരിച്ചു.

43 ഇഞ്ച് മഞ്ഞാണ് വീണത്. അതേസമയം, തിങ്കളാഴ്ച വൈകീട്ടോടെ രക്ഷാപ്രവർത്തകർ, പ്രയാസപ്പെട്ട മേഖലയിലേക്കടക്കം എത്തിത്തുടങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചതും ആശ്വാസമായി. ബഫലോ നഗരത്തിൽ കുടുങ്ങിയ നൂറുകണക്കിനുപേർക്ക് ആശ്വാസമായി രക്ഷാപ്രവർത്തകർ എത്തിയതായി സിറ്റി മേയർ ബൈറോൺ ബ്രൗൺ പറഞ്ഞു.

Tags:    
News Summary - The snow continues; 28 deaths in New York alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.