ന്യൂയോര്‍ക്ക്: യു.എസ്. സംസ്ഥാനമായ മസാച്യുസെറ്റ്സില്‍ നിന്നാണ് ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞ `ഭാഗ്യം' തിരിച്ചെത്തിയ കഥ ജനിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് സംഭവം.
ലിയ റോസ് ഫിഗ, സൗത്ത്വിക്കിലെ ഇന്ത്യന്‍ വംശജരായ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ലക്കി സ്റ്റോറില്‍ നിന്നും ഒരു ഡയമണ്ട് മില്യണ്‍ സ്ക്രാച്ച്-ഓഫ് ടിക്കറ്റ് (ഭാഗ്യക്കുറി) വാങ്ങി. ഒരു ഉച്ചഭക്ഷണ സമയത്താണ് ഈ ടിക്കറ്റ് ചുരണ്ടി നോക്കിയത്. പാതി ചുരണ്ടിയപ്പോള്‍ ഇതില്‍ ഭാഗ്യമില്ലെന്ന് തോന്നി.
അതിനാല്‍ ആ ടിക്കറ്റ് ചവറ്റുകൊട്ടയിലേക്കെറിഞ്ഞു. 10 ദിവസത്തോളം അതവിടെ കിടന്നു. അപ്പോഴാണ്ല, പാതി ചുരണ്ടിയ ടിക്കറ്റ് ലക്കി സ്റ്റോര്‍ ഉടമയുടെ മകന്‍റെ ശ്രദ്ധയില്‍ പെടുന്നത്. അത്, പൂര്‍ണമായി ചുരണ്ടി നോക്കിയതോടെ, ഈ ടിക്കറ്റിലാണ് ഭാഗ്യം ഒളിഞ്ഞിരിക്കുന്നതെന്ന് മനസിലായി. പിന്നെ, മറിച്ച് ചിന്തിച്ചില്ല. ലിയ റോസ് ഫിഗയ്ക്ക് ആ ടിക്കറ്റുവഴി അര്‍ഹമായ പത്തുലക്ഷം ഡോളര്‍ (ഏകദേശം 7.26 കോടി രൂപ) എത്തിക്കുകയായിരുന്നു. കടയുടമയുടെ സത്യസന്ധത അഭിനന്ദനം ഏറ്റുവാങ്ങുകയാണിപ്പോള്‍. ഭാഗ്യം ആ ടിക്കറ്റിലുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നുള്ള രണ്ട് ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് കടയുടമയും കുടുംബവും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.