ന്യൂയോർക്ക്: അമേരിക്കയിലെ 'ദി വയർ' ടെലിവിഷൻ ത്രില്ലർ പരമ്പരയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധക ഹൃദയത്തിൽ ഇടംനേടിയ മൈക്കൽ കെ വില്ല്യംസിനെ (56) മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോർക്ക് സിറ്റിയിലെ അപ്പാർട്മെന്റിലാണ് താരത്തെ തിങ്കളാഴ്ച പുലർച്ചെ മരിച്ചനിലയിൽ കാണപ്പെട്ടത്.
'ദി വയർ' ടെലിവിഷൻ പരമ്പരയിൽ മയക്കുമരുന്ന് ഡീലറായ ഓമർ ലിറ്റിലിനെയാണ് മൈക്കൽ വില്ല്യംസ് അവതരിപ്പിച്ചത്. 2002 മുതൽ 2008 വരെ അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടിരുന്ന ടെലിവിഷൻ പരമ്പരയായിരുന്നു ' ദി വയർ'. എച്ച്.ബി.ഒയിലെ 'ബോർഡ് വാക്ക് എംപയർ' പരമ്പരയിലെ 'ആൽബർട്ട് ചാൾക്ക്'യെന്ന കഥാപാത്രത്തെ അവതരിപ്പിച്ചും മൈക്കൽ വില്ല്യംസ് ശ്രദ്ധ നേടിയിരുന്നു.
മരണ കാരണം പുറത്തുവിട്ടിട്ടില്ലെങ്കിലും അമിത ലഹരി ഉപയോഗിച്ചതാവാം മരണത്തിലേക്ക് നയിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലഹരിക്ക് അടിമയായിരുന്നുവെന്ന് വില്ല്യംസ് തന്നെ നേരത്തെ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.