സൈ​ബ​ർ സു​ര​ക്ഷ ഉ​ച്ച​കോ​ടി​യി​ൽ ഊ​ർ​ജ​കാ​ര്യ മ​ന്ത്രി അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ

ആ​ൽ​സ​ഊ​ദ് സം​സാ​രി​ക്കു​ന്നു

സൗദിയുടെ എണ്ണയില്ലാതെ ലോകത്തിന് അധികനാൾ മുന്നോട്ടു നീങ്ങാനാകില്ല -ഊർജമന്ത്രി

റിയാദ്: സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി ഇല്ലാതെ ലോകത്തിന് രണ്ടോ മൂന്നോ ആഴ്ചയിൽ കൂടുതൽ പിടിച്ചുനിൽക്കാനാവില്ലെന്ന് ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ റിയാദിൽ നടന്ന രണ്ടാമത് ആഗോള സൈബർ സുരക്ഷ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതൽ സൈബർ ഭീഷണി നേരിടുകയാണ് ഊർജമേഖല. സൈന്യമോ സൈനികനീക്കമോ ദൃശ്യമാകാത്ത ആയുധപ്രയോഗമാണ് ഇവിടെ നടക്കുന്നതെന്ന് കണക്കാക്കാം. അവയുടെ പ്രത്യാഘാതം വലുതാണ്. ആയതിനാൽ ഇക്കാര്യത്തിൽ ഏറെ ജാഗ്രത വേണമെന്ന് അമീർ അബ്ദുൽ അസീസ് ഉണർത്തി. സൈബർ ആക്രമണങ്ങൾ നേരിടാൻ നൂതനമായ മാർഗങ്ങൾ വികസിപ്പിച്ചെടുക്കണമെന്നും ഭീഷണികൾ വേഗത്തിൽ കണ്ടെത്തി പരിഹരിക്കണമെന്നും നിയോം നഗര പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എൻജി.നദ്മി അൽനാസർ നിർദേശിച്ചു.

രാജ്യത്തിെൻറ സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ-2030'ലെ പ്രമുഖ ഇനമായ നിയോം നഗരനിർമാണ പ്രക്രിയയിലെ 30,000ത്തിലധികം ജീവനക്കാരോട് സാങ്കേതിക വിവരങ്ങൾ സൂക്ഷിക്കുന്നതിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയോമിലെ താമസക്കാർക്കും സന്ദർശകർക്കും മികച്ച സാങ്കേതിക സുരക്ഷ ഒരുക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സി.ഇ.ഒ കൂട്ടിച്ചേർത്തു.

Tags:    
News Summary - The world cannot move forward for long without Saudi oil - Minister of Energy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.