ഇസ്‍ലാമാബാദ്: പാകിസ്താനിൽ നിലവിലെ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്, മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ എന്നിവരെ ആസ്തിയിൽ വെട്ടി ഇരുവരുടെയും ഭാര്യമാർ. ജൂൺ 30ന് അവസാനിക്കുന്ന പാക് സാമ്പത്തിക വർഷം തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച കണക്കുകളിലാണ് സമ്പാദ്യം വെളിപ്പെടുത്തിയത്.
ഇതുപ്രകാരം ശഹ്ബാസിന്റെ പത്നി നുസ്റത് ശഹ്ബാസിന് 23 കോടി പാകിസ്താൻ രൂപയാണ് സമ്പാദ്യം. ഒമ്പത് കൃഷിഭൂമികൾ, ലാഹോറിലും ഹസാരയിലും ഓരോ വീടുകൾ എന്നിവയും നുസ്റത്തിന്റെ സമ്പാദ്യമാണ്. ശഹ്ബാസിന് പക്ഷേ, അതിന്റെ പകുതിപോലും വരില്ല ആസ്തി -10.4 കോടി പാകിസ്താൻ രൂപ. 14 കോടിയുടെ ബാധ്യതയുമുണ്ട്. ഭാര്യയുടേതിന് സമാനമായി വീടുകൾ പാകിസ്താനിലുള്ളതിന് പുറമെ ലണ്ടനിലുമുണ്ട് ആഡംബര വസതി.
അതേസമയം, ഇംറാന്റെ പത്നി ബുഷ്റ ബീബിയുടെ ആസ്തി 14.2 കോടിയാണ്. മറ്റൊരു ഭാര്യയുടെ പേരിലുമുണ്ട് ആസ്തികൾ. സ്വന്തമായി വാഹനവുമുണ്ട്. ഇംറാൻ ഖാനാകട്ടെ, ആറുകോടി ബാങ്കിലുള്ളതിന് പുറമെ 329,196 ഡോളർ വിദേശ കറൻസി അക്കൗണ്ടിലുമുണ്ട്.
പാകിസ്താൻ പീപ്ൾസ് പാർട്ടി ചെയർപേഴ്സൻ ബിലാവൽ ഭൂട്ടോ ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക് കയറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.