പാകിസ്താനിൽ തീവ്രവാദി ആക്രമണത്തിൽ 51 ശതമാനം വർധന

ഇസ്‍ലാമാബാദ്: പാകിസ്താനിൽ ഒരു വർഷത്തിനിടെ തീവ്രവാദി ആക്രമണത്തിൽ 51 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട്. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിലേറിയതിനു ശേഷമാണ് ആക്രമണങ്ങൾ വർധിച്ചതെന്ന് പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

2021 ആഗസ്റ്റ് 15നും 2022 ആഗസ്റ്റ് 14നും ഇടയിൽ 250 തീവ്രവാദി ആക്രമണമാണ് റിപ്പോർട്ട് ചെയ്തത്. 433 പേർ കൊല്ലപ്പെടുകയും 719 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനിടെ താലിബാനുമായി ധാരണയുണ്ടാക്കിയെന്ന ആരോപണം പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യ ഭരണകൂടം നിഷേധിച്ചു. ആക്രമണങ്ങൾ തുടർക്കഥയാകുന്നത് സാധാരണ ജനങ്ങളിൽ ഭീതി പടർത്തിയിട്ടുണ്ട്.

Tags:    
News Summary - there is an increase in terrorist attacks in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.