സിംഗപ്പൂർ: കോവിഡ് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനൊരുങ്ങി സിംഗപ്പൂർ. സെപ്റ്റംബർ മുതൽ ക്വാറന്‍റീൻ മാനദണ്ഡങ്ങളില്ലാതെ യാത്രക്കാരെ രാജ്യത്തേക്ക് അനുവദിക്കും.
ഒരു വർഷത്തോളമായി കർശന നിയന്ത്രണങ്ങളുടെ പിടിയിലായിരുന്നു രാജ്യം. ആദ്യമായാണ് കൂടുതൽ ഇളവുകളോടെ അതിർത്തികൾ മറ്റു രാജ്യങ്ങൾക്കായി സിംഗപ്പൂർ തുറന്നു നൽകുന്നത്.
സെപ്റ്റംബറോടെ രാജ്യത്തെ 80 ശതമാനം ജനങ്ങൾക്ക് വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ധനകാര്യ മന്ത്രി േലാറൻസ് വോങ് പാർലമെന്‍റിൽ അറിയിച്ചു.
വാക്സിനെടുത്തവരുടെ നിരക്ക് ഉയരുന്നതോടെ രാജ്യത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. വാക്സിൻ സ്വീകരിച്ചവർക്ക് വലിയ പരിപാടികളിൽ പങ്കെടുക്കാൻ അവസരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.