പൊതു സ്ഥലങ്ങളിലും തിയറ്ററുകളിലും മാളുകളിലുമെല്ലാം പ്രവേശനത്തിനുള്ള പ്രധാന മാനദണ്ഡം കോവിഡ് വാക്സിനാണ്. വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് അന്താരാഷ്ട്ര യാത്രകൾക്ക് ഉൾപ്പെടെ അനുമതിയും. ജീവനക്കാർ വാക്സിൻ സ്വീകരിക്കുന്നതിനായി പാരിതോഷികങ്ങൾ ഉൾപ്പെടെ നൽകി ചില സ്വകാര്യ സ്ഥാപനങ്ങൾ. മറ്റു ചില സ്ഥാപനങ്ങളാകേട്ട വാക്സിൻ സ്വീകരിച്ചവർക്ക് പ്രേത്യക ഓഫറുകളും.
വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇത്രയറെ ചർച്ചകൾ നടക്കുേമ്പാൾ ഒരിക്കലും വാക്സിൻ സ്വീകരിക്കിെല്ലന്ന നിലപാട് സ്വീകരിച്ചവരാണ് മറ്റു ചിലർ. വാക്സിൻ വിരുദ്ധരെന്ന വിശേഷിപ്പിക്കുന്ന ഇവർ തങ്ങൾ വാക്സിൻ സ്വീകരിക്കില്ലെന്ന പരസ്യ പ്രഖ്യാപനവും നടത്തിയിരുന്നു. ഇവർക്ക് റസ്റ്ററന്‍റുകളിൽ ഉൾപ്പെടെ പ്രവേശനവും അനുവദിച്ചിരുന്നില്ല.
എന്നാൽ, ഇതിന് നേരെ വിപരീതമായി ഒരു നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് യു.എസിലെ ഒരു റസ്റ്ററന്‍റ്. കാലിഫോർണിയയിലെ ഹണ്ടിങ്ടൻ ബീച്ചിലെ പാസ്ത ഇ വിനോ എന്ന റസ്റ്ററന്‍റിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് മാത്രമാണ് പ്രവേശനം. നേരത്തേ മാസ്ക് ധരിക്കുന്നതിന് എതിരെ പ്രചാരണം നടത്തിയതിന് വാർത്തകളിൽ ഈ ഇറ്റാലിയൻ റസ്റ്ററന്‍റ് ഇടംപിടിച്ചിരുന്നു. വാക്സിൻ സ്വീകരിക്കാത്തവർക്ക് മാത്രമാണ് റസ്റ്ററന്‍റിൽ പ്രവേശനമെന്ന് ബോർഡ് വെക്കുകയും ചെയ്തു ഇവർ. എന്നാൽ, സമൂഹമാധ്യമങ്ങളിൽ അടക്കം കനത്ത പ്രതിഷേധമാണ് റസ്റ്ററന്‍റിനെതിരെ ഉയരുന്നത്. 2020 മേയിൽ ആന്‍റി മാസ്ക് കാമ്പയിൻ നടത്തിയതിനും പ്രതിഷേധം ഉയർന്നിരുന്നു.
പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും ബോർഡ് മാറ്റാനോ പ്രചാരണങ്ങൾ അവസാനിപ്പിക്കാനോ ഇവർ കുട്ടാക്കിയിട്ടില്ല. ഫേസ്ബുക്ക് പേജിലടക്കം വാക്സിൻ വിരുദ്ധ നോട്ടീസ് പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ഇവരുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.