ന്യൂയോർക്ക്: അഫ്ഗാനിസ്താൻ വിടാൻ ആഗ്രഹിക്കുന്ന വിദേശികളും സ്വദേശികളുമായവരെ സുരക്ഷിതമായി രാജ്യം വിടാൻ അനുവദിക്കണമെന്ന് 60 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളും രാജ്യാതിർത്തി കവാടങ്ങളും തുറക്കാൻ ആവശ്യപ്പെട്ട ഈ രാജ്യങ്ങൾ, മനുഷ്യജീവനും അവരുടെ സ്വത്തിനും സംരക്ഷണം നൽകാനും സുരക്ഷയും സമാധാനവും ഉറപ്പാക്കാനും അഫ്ഗാെൻറ ഭരണ ഉത്തരവാദിത്തമുള്ളവരോട് ആവശ്യപ്പെട്ടു. അമേരിക്ക, ആസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ദക്ഷിണ െകാറിയ, ഖത്തർ, ബ്രിട്ടൻ തുടങ്ങി 60 രാജ്യങ്ങളാണ് ആവശ്യമുന്നയിച്ചത്. അഫ്ഗാനിലെ താലിബാൻ അധികാരാരോഹണം ലോകത്തിെൻറ പരാജയമാണെന്നും രാജ്യത്ത് പടിഞ്ഞാറിെന്റ ഇടപെടൽ പാതിയിൽ അവസാനിച്ചെന്നും ബ്രിട്ടൻ പ്രതികരിച്ചു.
''അഫ്ഗാനിസ്താൻ അവസാനിച്ചിട്ടില്ലെന്ന് മാത്രമാണ് ഇപ്പോൾ നമുക്ക് അറിയാവുന്നത്. പരിഹരിച്ചിട്ടില്ലാത്ത പ്രശ്നമാണ് അവിടെയുള്ളതെന്നും ലോകം അഫ്ഗാനെ സഹായിക്കണമെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് തിങ്കളാഴ്ച പറഞ്ഞു. 20 വർഷത്തെ അമേരിക്കൻ ഇടപെടൽ പാഴ്വേലയായിരുന്നില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം പക്ഷേ, പടിഞ്ഞാറൻ ശക്തികൾ അഫ്ഗാനിൽ ദീർഘവീക്ഷണം കാണിച്ചില്ലെന്നും കൂട്ടിച്ചേർത്തു. അഫ്ഗാനിലെ അമേരിക്കൻ പരാജയം അവിടെ സ്ഥായിയായ സമാധാനം കൊണ്ടുവരാൻ വഴിതെളിക്കുമെന്ന് ഇറാൻ പ്രസ്താവിച്ചു. ''യു.എസിെൻറ സൈനികപരമായ പരാജയവും പിൻമാറ്റവും അഫ്ഗാനിൽ ജീവിതവും സുരക്ഷയും നീണ്ടുനിൽക്കുന്ന സമാധാനവും തിരികെ കൊണ്ടുവരാൻ സഹായിക്കും''-ഇറാെൻറ പുതിയ പ്രസിഡന്റ് ഇബ്രാഹിം റഈസി അഭിപ്രായപ്പെട്ടു. മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ട ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആൻഡേൺ, സ്ത്രീകളെ ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കണമെന്നും താലിബാനോട് അഭ്യർഥിച്ചു. രാജ്യം വിടാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
താലിബാെൻറ അഫ്ഗാൻ കീഴടക്കൽ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണെന്നും തങ്ങളുടെ എംബസി ജീവനക്കാരെ കാബൂളിൽ നിന്ന് ഒഴിപ്പിക്കുമെന്നും റഷ്യയുടെ അഫ്ഗാൻ കാര്യ ദൂതൻ സാമിർ കാബുലോവ് പറഞ്ഞു. തങ്ങളുടെ വലിയ സാന്നിധ്യം ഇല്ലാതാക്കാൻ കാബൂളിൽനിന്ന് നൂറോളം എംബസി ജീവനക്കാരെ ഒഴിപ്പിക്കുമെന്നു പറഞ്ഞ കാബുലോവ്, അഫ്ഗാനിലെ റഷ്യൻ അംബാസഡർ ഉടൻ തന്നെ താലിബാൻ പ്രതിനിധിയുമായി ചർച്ച നടത്തുെമന്നും പ്രതികരിച്ചു. തങ്ങളുടെ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ജർമൻ ചാൻസലർ അംഗലാ മെർകൽ അറിയിച്ചു. താലിബാൻ അക്രമം വെടിയണമെന്ന് ആവശ്യപ്പെട്ട ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, രാജ്യത്തിന് ഇനിയുമൊരു ദുരന്തം താങ്ങാനാവില്ലെന്നും കൂട്ടിച്ചേർത്തു. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ ഭയന്ന് അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ ആയിരങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോർട്ടുണ്ടെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറെസ് പ്രതികരിച്ചു. അഫ്ഗാൻ ജനത എത്തിപ്പെട്ട അവസ്ഥയിൽ ഹൃദയവേദനയുണ്ടെന്നായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം. പ്രത്യേക കുടിയേറ്റ പദ്ധതി വഴി അഫ്ഗാൻ പൗരൻമാർക്ക് കാനഡയുടെ സുരക്ഷിതത്വം നൽകാനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.