ചൈനയിൽ നിന്ന്​ മറ്റൊരു പകർച്ചവ്യാധികൂടി; 3,245 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു

കോവിഡി​െൻറ ദുരിതത്തിൽ നിന്ന്​ കരകയറുംമുമ്പ്​ ചൈനയിൽനിന്ന്​ വീണ്ടുമൊരു പകർച്ചവ്യാധി വാർത്ത. ഇത്തവണ വൈറസിന്​ പകരം ബാക്​ടീരിയയാണ്​ രോഗം പരത്തുന്നത്​. ചൈനയിലെ ഗാൻസു പ്രവിശ്യയുടെ തലസ്ഥാനമായ ലാൻ‌ഷൗവിൽ 3,245 പേർക്ക്​ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​.

കന്നുകാലികളുമായി ഇടപഴകുന്നവർക്കാണ്​ രോഗം കണ്ടെത്തിയത്​. ബ്രുസെല്ല ബാക്ടീരിയയാണ്​ രോഗം പരത്തുന്നതെന്നാണ്​ പ്രാഥമികമായ കണ്ടെത്തൽ. വടക്കുപടിഞ്ഞാറൻ ചൈനയിലെ ആയിരക്കണക്കിന് ആളുകളിൽ ബ്രുസെല്ലോസിസ് എന്ന ബാക്ടീരിയ രോഗം കണ്ടെത്തിയതായി ചൈനീസ് അധികൃതരും ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്​. പ്രദേശത്തെ മരുന്ന്​ നിർമാണശാലയിൽ നിന്നുണ്ടായ ചോർച്ചയാണ്​ ബാക്​ടീരിയയുടെ വ്യാപനത്തിന്​ കാരണം​.

കഴിഞ്ഞ വർഷം ജൂലൈ മുതൽ ഓഗസ്റ്റ് വരെ സോങ്‌മു ലാൻ‌ഷൗ ബയോളജിക്കൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ ഉണ്ടായ ചോർച്ചയാണ് രോഗം പൊട്ടിപ്പുറപ്പെടാനുളള കാരണമെന്നാണ്​ വിലയിരുത്തൽ. ഫാക്​ടറിയിൽ മൃഗങ്ങളുടെ ഉപയോഗത്തിനായി ബ്രുസെല്ല വാക്സിനുകൾ നിർമിച്ചിരുന്നു. ഇതിനുശേഷം അണുമുക്​തമാക്കാൻ കാലഹരണപ്പെട്ട അണുനാശിനികളും സാനിറ്റൈസറുകളും ഉപയോഗിച്ചതാകാം ബാക്​ടീരിയ പടരാൻ കാരണമെന്നാണ്​ സൂചന.


രോഗലക്ഷണം

പുരുഷന്മാരുടെ വൃക്ഷണങ്ങളെ തകരാറിലാക്കുകയും ​ചെറിയൊരു ശതമാനത്തെ ക്രമേണ വന്ധ്യതയിലേക്ക്​ നയിക്കുകയും ചെയ്യുന്ന രോഗമാണിതെന്ന്​ ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ​ മാൾട്ട പനി അല്ലെങ്കിൽ മെഡിറ്ററേനിയൻ പനി എന്നും അറിയപ്പെടുന്ന രോഗമാണിത്​. രോഗബാധ തലവേദന, പേശിവേദന, പനി, ക്ഷീണം എന്നിവയ്ക്ക് കാരണമാകുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറഞ്ഞു.

രോഗം മാറിയാലും ചിലരിൽ ആർത്രൈറ്റിസ് അല്ലെങ്കിൽ സന്ധിവീക്കം പോലുള്ള രോഗലക്ഷണങ്ങൾ ഒരിക്കലും മാറില്ലെന്നും വിദഗ്​ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. ബ്രുസെല്ലോസിസ് രോഗം മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് വളരെ അപൂർവമാണ്​. മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയോ ബാക്ടീരിയ കലർന്ന വായ​ു ശ്വസിക്കുന്നതിലൂടെയോ അണുബാധ പടരുകയാണ്​ ചെയ്യുന്നത്​.

തുടക്കത്തിൽ വളരെക്കുറച്ച് ആളുകൾക്കാണ്​ രോഗം ബാധിച്ചതെന്നാണ്​ കണക്കാക്കിയിരുന്നത്​. എന്നാൽ 21,000 പേരുടെ പരിശോധനയിൽ അണുബാധകളുടെ എണ്ണം വളരെ കൂടുതലാണെന്ന് തെളിഞ്ഞു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 'പ്രതീക്ഷിച്ചതിലും വലുതാണ് ഈ സംഖ്യ. രോഗത്തി​െൻറ വ്യാപനത്തെക്കുറിച്ചും അതി​െൻറ അനന്തരഫലങ്ങളെക്കുറിച്ചും വ്യാപകമായ ആശങ്ക ഉയർന്നിട്ടുണ്ട്​'-ചൈനയിലെ സ്റ്റേറ്റ് ഗ്ലോബൽ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.