ജി7 ഉച്ചകോടിക്കിടെ ലണ്ടനില്‍ ആയിരങ്ങള്‍ പങ്കെടുത്ത ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി

ലണ്ടന്‍: ജി7 ഉച്ചകോടിക്കിടെ ലണ്ടനില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടന്നു. തെക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ ജി7 ഉച്ചകോടി നടക്കുന്നതിനിടെയാണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി ആളുകള്‍ തെരുവിലിറങ്ങിയത്.

ഡൗണിങ് സ്ട്രീറ്റിലെ ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഔദ്യോഗിക വസതിയിലേക്കായിരുന്നു മാര്‍ച്ച്. ഫലസ്തീന്‍ അനുകൂല പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.

ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ റാലിയെ അഭിസംബോധന ചെയ്തു. ബ്രിട്ടീഷ് നിര്‍മിത ആയുധങ്ങള്‍ വിദേശത്ത് നിരപരാധികളെയും കുട്ടികളെയും കൊല്ലുകയാണ്, ഇതിന് അവസാനം വേണം -അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള തന്ത്രപരമായ മത്സരം നേരിടാനും ദരിദ്ര, വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത നിറവേറ്റാനും നടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തില്‍ ജി7 രാജ്യങ്ങല്‍ നീക്കം നടത്തുന്നതായി കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. യു.എസ്, യു.കെ., ഫ്രാന്‍സ്, കാനഡ, ജര്‍മനി, ജപ്പാന്‍, ഇറ്റലി എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7.world

Tags:    
News Summary - Thousands march for Palestinian rights in London amid G7 summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.