ഇസ്രായേലിനെതിരെ ഫിലിപ്പീൻസിൽ വൻ പ്രതിഷേധം; ഒത്തുകൂടിയത് ആയിരങ്ങൾ

മറാവി: ഇസ്രായേലിന്‍റെ ഫലസ്തീൻ കടന്നുകയറ്റത്തിനെതിരെ ഫിലിപ്പീൻസിൽ വൻ പ്രതിഷേധം. തെക്കൻ ഫിലിപ്പീൻസിലെ മറാവിയാണ് ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി മുസ്‌ലിംകൾ അടക്കമുള്ള ആയിരങ്ങൾ ഒത്തുകൂടിയത്.

'ഫലസ്തീനെ സ്വതന്ത്രമാക്കൂ... ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കുക' എന്നീ മുദ്രാവാക്യം എഴുതിയ ബാനറുകൾ പിടിച്ചായിരുന്നു പ്രതിഷേധം. വീടിന് പുറത്തും കടകളുടെ മുൻവശത്തും പൊതുഗതാഗതത്തിൽ തൂങ്ങി നിന്നുമാണ് പ്രതിഷേധിച്ചത്.

കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഫിലിപ്പീൻസ് നഗരം കണ്ട ഏറ്റവും വലിയ പ്രതിഷേധമാണിത്. ഗസ്സയിലെ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യാൻ ഫിലിപ്പീനോ മുസ്‌ലിംകൾ ഇനിയും ഒന്നിക്കുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

Tags:    
News Summary - Thousands protesting in Philippines against Israeli hostilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.