ചൈനയുടെ വിവിധ പ്രവിശ്യകളിൽ കോവിഡ്​ വ്യാപനം; വീണ്ടും ലോക്​ഡൗണിലേക്ക്​

ബെയ്​ജിങ്​: കോവിഡ്​ 19 പുതിയ ​േ കസുകൾ റിപ്പോർട്ട്​ ചെയ്​തതോടെ ചൈനയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്​ഡൗൺ. വടക്കൻ ചൈനയിലെ അതിർത്തി പ്രദേശമായ ഇന്നർ മംഗോളിയ സ്വയം ഭരണ പ്രദേശത്താണ്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതെന്ന്​ ചൈനീസ്​ അധികൃതർ അറിയിച്ചു.

ഒരാഴ്ചയായി ഇവിടെ 150ൽ അധികം കേസുകൾ റിപ്പോർട്ട്​ ചെയ്​തതിന്​ പിന്നാലെയാണ്​ ലോക്​ഡൗൺ ഏർപ്പെട​ുത്താനുള്ള തീരുമാനം. 1.8ലക്ഷമാണ്​ ഇവിടത്തെ ജനസംഖ്യ.

എജിൻ ബാനറിലെ 35,700 ഓളം പേരാണ്​ നിലവിൽ വീടുകളിൽ കഴിയുന്നത്​. എറൻ​ഹോട്ട്​ നഗരത്തിലും സമാന ഉത്തരവിറങ്ങി. ഉത്തരവ്​ ലംഘിക്കുന്നവർക്കെതിരെ സിവിൽ-ക്രിമിനൽ നടപടി ക്രമങ്ങൾ പ്രകാരം കേസെടുക്കാനാണ്​ നിർദേശം.

അതേസമയം നിലവിലെ കോവിഡ്​ വ്യാപനത്തിൽ നിരുത്തരവാദത്തിനും കോവിഡ്​ മാനേജ്​മെന്‍റ്​ അനാസ്​ഥക്കും ആരോഗ്യവകുപ്പിലെ ആറോളം ഉദ്യോഗസ്​ഥർക്കെതിരെ നടപടി സ്വീകരിച്ചതായി ഗ്ലോബൽ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

നിലവിലെ കൊറോണ വൈറസ്​ ബാധ ഏഴുദിവസത്തിനുള്ളിൽ 11ഓളം പ്രവിശ്യകളിലേക്ക്​ പടർന്നതായി ചൈനയുടെ നാഷനൽ ഹെൽത്ത്​ കമീഷൻ പറയുന്നു. ഇന്നർ മ​ംഗോളിയ പ്രവിശ്യയിൽ തിങ്കളാഴ്ച 38 കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

കോവിഡ്​ വ്യാപനം തടയുന്നതിനായി ബെയ്​ജിങ്​, ഗാൻസു, നിംഗ്​സിയ, ഗുയിഷോ എന്നിവിടങ്ങളിൽ യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. വിവിധ പ്രവിശ്യകളിൽ എല്ലാ ട്രെയിൻ സർവിസുകളും വിനോദയാത്രകളും താൽക്കാലികമായി നിർത്തിവെച്ചു.

ഉയർന്ന വ്യാപന ശേഷിയുടെ ഡെൽറ്റയുടെ വകഭേദമാണ്​ ഇവിടങ്ങളിൽ പടർന്നുപിടിക്കുന്നതെന്ന്​ അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യം ചൈനയിൽ മൂന്നാംതരംഗം റിപ്പോർട്ട്​ ചെയ്​തിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനാണ്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും അധികൃതർ അറിയിച്ചു. 

Tags:    
News Summary - Thousands under lockdown as China moves to curb latest Covid outbreak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.