ഹോസ്റ്റൺ: ജൻമദിനാഘോഷം നടക്കുന്നതിനിടെ തോക്കെടുത്ത് കളിച്ച മൂന്നു വയസുകാരൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച അമേരിക്കയിലെ ടെക്സസിലാണ് സംഭവം.
കുഞ്ഞിന്‍റെ പിറന്നാള്‍ ആഘോഷത്തിനിടെ മുതിർന്നവർ ചീട്ടു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇൗ സമയം സമീപത്തു നിന്ന് ഒരു വെടിയൊച്ച കേട്ടു. എല്ലാവരും ശബ്ദം കേട്ടിടത്തേക്ക് ഓടിയെത്തിയപ്പോൾ കുട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. കുട്ടിയുടെ നെഞ്ചിലാണ് വെടിയേറ്റത്.
ബന്ധുവിന്‍റെ പോക്കറ്റില്‍ നിന്ന് അറിയാതെ താഴെ വീണ തോക്കെടുത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റത്.
ഈ വര്‍ഷം ഇതുവരെ 229 കുട്ടികൾക്കാണ് അബദ്ധത്തിൽ വെടിയേറ്റത്. ഇതിൽ 97 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.
യുഎസിൽ മുതിർന്നവരിൽ മൂന്നിലൊന്ന് പേരും തോക്ക് സ്വന്തമായുള്ളവരാണ്. യുഎസിൽ ഭരണഘടനയുടെ രണ്ടാം ഭേദഗതി പ്രകാരം പൗരൻമാർക്ക് തോക്കുകൾ സ്വന്തമാക്കാൻ അധികാരം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.