ലാഗോസ്: നൈജീരിയയിലെ ലാഗോസിൽ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധിച്ചവർക്കുനേരെ പട്ടാളം നടത്തിയ വെടിവെപ്പിൽ 12പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. മരണംസംബന്ധിച്ച് വിശ്വസനീയമായ വിവരമുണ്ടെന്ന് 'ആംനസ്റ്റി ഇൻറർനാഷനൽ' വ്യക്തമാക്കി.
ലാഗോസ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി.കുപ്രസിദ്ധമായി തീർന്ന പൊലീസിെൻറ 'പ്രത്യേക കവർച്ച വിരുദ്ധ സ്ക്വാഡി'നെതിരെ രണ്ടാഴ്ചയായി പ്രക്ഷോഭം നടക്കുന്നുണ്ട്. ഈ സ്ക്വാഡ് സർക്കാർ ഒക്ടോബർ 11ന് പിരിച്ചുവിട്ടെങ്കിലും പൊലീസിലും പട്ടാളത്തിലും കൂടുതൽ പരിഷ്കാരം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടരുകയായിരുന്നു.
ജനം ശാന്തരാകണമെന്ന് പ്രസിഡൻറ് മുഹമ്മദ് ബുഹാരി അഭ്യർഥിച്ചു. പട്ടാളം ജനങ്ങളെ നേർക്കുനേർ വെടിവെക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ വാർത്ത ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.